കോട്ടയം : ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ റ്റി.എം വറുഗീസിന്റെ 60-ാം മതു ചരമവാർഷിക അനുസ്മരണ നടത്തി. അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. ആർ ശങ്കർ സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. കൈനകരി ഷാജി, എം.കെ ശശിയപ്പൻ, പി.കെ വൈശാഖ്, എം.ബി സുകുമാരൻ നായർ, ബൈജു മറാട്ടുകുളം, ബേബി ചാണ്ടി, കുസുമാലയം ബാലകൃഷ്ണൻ, സി.സി സോമൻ, വി.എം മണി, സക്കീർ ചങ്ങമ്പള്ളി, സാൽവിൻ കൊടിയന്തറ, കെ.ആർ ദിനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.