അയ്മനം: അയ്മനം പഞ്ചായത്തിലെ മൂന്നാം വാർഡിലെ തൂമ്പുക്കൽ പി.എച്ച്.സി റോഡ് കുണ്ടും കുഴി​യുമായി​.. മുൻപ് നല്ല റോഡുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ മുഴുവനും കുഴിയാണ്. രോഗികളും രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷനായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവരും ഈ കുഴിയിലൂടെ വേണം ആശുപത്രിയിലെത്താൻ. 2014-ൽ ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത റോഡ് 2015-16 കാലഘട്ടത്തിലെ ജലനിധി പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈൻ ഇടാൻ വേണ്ടിയാണ് കുഴിച്ചത്. പിന്നീട്, കുഴി മൂടിയിട്ടില്ല. റോഡിലെ പൊടി മൂലം മൂക്ക് പൊത്താതെ നടക്കാൻ സാധിക്കില്ല. താഴ്ന്ന പ്രദേശമായതിനാൽ പെട്ടെന്ന് വെള്ളം കയറുകയും ചെയ്യും.