
ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള കൊക്കോട്ടുചിറ ഇൻഡോർ സ്റ്റേഡിയം ഇന്ന് മുതൽ തുറന്ന്കൊടുക്കും.2020 ഒക്ടോബർ മാസം പൊതുജങ്ങൾക്ക് സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് കൊവിഡ് മഹാമാരി അതിരൂക്ഷമായ സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. കൊവിഡ് സാഹചര്യം കണക്കിൽ എടുത്തു ഇൻഡോർ സ്റ്റേഡിയം അടയ്‌ക്കേണ്ടി വന്നിരുന്നു.എന്നാൽ പൊതുജങ്ങളുടെയും,കായികപ്രേമികളുടെയും അഭ്യർഥന മാനിച്ച് തൃക്കോടിത്താനം ഗ്രാമ പഞ്ചായത്ത് ഭരണ സമതി ചർച്ച ചെയ്തു തൃക്കോടിത്താനം നിവാസികൾക്ക് പുതുവർഷത്തിൽ സമ്മാനിക്കാൻ ഇന്ന് മുതൽ കൊക്കോട്ടുചിറ ഇൻഡോർ സ്റ്റേഡിയം ജനുവരി 10 വരെ സൗജന്യമായി തുറന്നു കൊടുക്കും .പിന്നീട് തൃക്കോടിത്താനം ഗ്രാമ പഞ്ചായത്ത് തലത്തിലെ സ്‌പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് തുടർന്ന് ഉപയോഗിക്കാവുന്ന രീതിയിൽ പാസ് മൂലം നിയന്ത്രിക്കും.