കോട്ടയം: പുതുവത്സരാഘോഷങ്ങൾക്ക് കടിഞ്ഞാണിട്ടെങ്കിലും ആഘോഷങ്ങൾക്ക് മാറ്റ് കുറഞ്ഞില്ല. പുതുവത്സരാശംസകൾ ന്യൂജെൻ തലമുറയ്‌ക്കൊപ്പം ഓൾഡ് ജനറേഷനും സോഷ്യൽമീഡിയാകളിലൂടെയുള്ള പുതുവത്സരാശംസകൾ നേർന്ന് ആഘോഷിച്ചു. വാട്‌സ് ആപ്പ് സ്റ്റാറ്റസുകളായും ഫെയ്‌സ്ബുക്ക് സ്‌റ്റോറികളായും ഇൻസ്റ്റാ സ്‌റ്റോറികൾ എന്നീ പ്ലാറ്റ് ഫോമിലൂടെ പുതുവത്സര സന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും പങ്ക് വെച്ചാണ് ആഘോഷം. മുൻവർഷങ്ങളിലെ സംഭവങ്ങളെ ആസ്പദമാക്കിയും 2021 വർഷത്തിനോട് യാത്ര പറഞ്ഞുമുള്ള രസകരമായ ട്രോളുകളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. പള്ളികളിൽ പാതിരാ കുർബാനയുടെ സമയം നേരത്തെയാക്കുകയും ആൾക്കൂട്ടം ഒഴിവാക്കിയാണ് പുതുവത്സര കുർബാന നടത്തിയത്. രാത്രി നിയന്ത്രണം ശക്തമാക്കിയതിനാൽ, പള്ളികളിൽ കുർബാനയ്ക്ക്‌ശേഷം, ക്രിസ്മസ് സാന്റയുടെ വലിയ രൂപം കത്തിക്കുകയും കേക്ക് മുറിച്ചും മധുരം പങ്ക് വെച്ചും വീടുകളിൽ കരിമരുന്ന് പ്രയോഗം നടത്തിയും പുതുവത്സരത്തെ വരവേറ്റു.