
പൂഞ്ഞാർ: കോവിലകം വലിയരാജാ തിരവോണം നാൾ പി.ജി. ഗോദവർമ്മരാജ (95) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടി. മക്കൾ: രാധാ വർമ്മ (തിരുവനന്തപുരം), ശ്രീരാജ് വർമ്മ (തൃപ്പൂണിത്തുറ), രേവതിവർമ്മ (തൃശൂർ). മരുമക്കൾ: മോഹനവർമ്മ (പന്തളം കൊട്ടാരം), ഉമാവർമ്മ (പൂഞ്ഞാർ), സുരേഷ്‌കുമാർ വർമ്മ (പൂഞ്ഞാർ). സംസ്‌കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ നടത്തി. പൂഞ്ഞാർ രാജകുടുബത്തിലെ ഏറ്റവും പ്രായചെന്ന തമ്പുരാനാണ് രാജാവകാശം ലഭിക്കുന്നത്. അടുത്ത പൂഞ്ഞാർ വലിയ തമ്പുരാൻ ജയരാജൻ വർമ്മ (തൃപ്പൂണിത്തുറ) ആണ്. പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ചെറിയ ചടങ്ങിൽ അദ്ദേഹം വലിയ തമ്പുരാനായി സ്ഥാനമേല്ക്കും.