കോട്ടയം: തകർന്നു കിടന്ന കുറിച്ചി സദനം സ്‌കൂൾ -പാറപ്പുറം നാട്ടുവാ കലുങ്ക് റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് തയ്യാറാക്കിയ എട്ട് ലക്ഷം രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചത്. പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. റോഡ് നവീകരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം ൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. റോയ് മാത്യു, ബാബുകുട്ടി ഈപ്പൻ, സിബി ജോൺ, റോയ് ജോർജ്, പി.എം ഗീത കുമാരി, അരുൺ മാർക്കോസ്, അജീഷ് ആർ നായർ, ബെന്നി ജോൺ, എബി പുന്നൂസ്, പി.വി സന്തോഷ്, റോയ് പാച്ചിറ തുടങ്ങിയവർ പങ്കെടുത്തു.