കുമ്മണ്ണൂർ :പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സബ്‌സിഡി കാലിത്തീറ്റയുടെ വിതരണ ഉദ്ഘാടനം ഇന്ന് കുമ്മണ്ണൂർ ക്ഷീര സംഘത്തിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. മേഴ്‌സി ജോൺ വിതരണോദ്ഘാടനം
നിർവഹിക്കും. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാർ പുതുമന പാമ്പാടി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വിജി വിശ്വനാഥ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമ രാജു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ ലത, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽകുമാർ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. 155 കർഷകർക്ക് 1300 രൂപയ്ക്ക് 100 കിലോ കേരള ഫീഡ് ലൈറ്റ് കാലിത്തീറ്റ വിതരണം ചെയ്യും. ഈ സ്‌കീമിൽ രണ്ട് ലക്ഷത്തി ആയിരത്തഞ്ഞൂറ് രൂപയുടെ സബ്‌സിഡി ആണ് സംഘത്തിലെ കർഷകർക്കായി പാമ്പാടി ബ്ലോക്ക് അനുവദിച്ചത്. യോഗത്തിൽ ക്ഷീരസംഘം പ്രസിഡന്റ് ബെന്നി കെ മാത്യു സ്വാഗതവും സെക്രട്ടറി ബിന്ദു സജി മനത്താനത്ത് നന്ദിയും പറയും