
കോട്ടയം: പുതുവർഷത്തെ ബാർ ബി ക്യു കഴിച്ച് വരവേറ്റ് ന്യൂജൻ തലമുറ. ഇന്നലെ കോട്ടയം മാർക്കറ്റിലെ താരം മരക്കരിയായിരുന്നു. നിയന്ത്രണം മൂലം പുതുവത്സര ആഘോഷം വീടുകളിൽ ഒതുങ്ങി. അതിനാൽ , യുവതലമുറയ്ക്ക് വീട്ടിലിരുന്നാഘോഷിക്കാൻ ബാർ - ബി.ക്യൂവും ചിക്കൽ വിഭവങ്ങളും ധാരാളം, കോഴിയും മസാലക്കൂട്ടുകളും വാങ്ങിയാൽ സംഗതി തയ്യാറാക്കാൻ വളരെ എളുപ്പം. അതുകൊണ്ട്തന്നെ മരക്കരിക്ക് ആവശ്യക്കാരേറി. വിറക് ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പവും ചിലവ് കുറവുമാണെന്നതാണ് ആവശ്യക്കാർ കൂടാൻ കാരണം. കിലോയ്ക്ക് 60 രൂപയാണ് മരക്കരിയുടെ വില. ചിരട്ടക്കരിക്ക് 75 രൂപയും. പുതുവത്സരത്തലേന്ന് പതിവില്ലാത്തതിലും അധികം തിരക്കായിരുന്നു കരി വിൽക്കുന്ന കടകളിൽ അനുഭവപ്പെട്ടത്.