
വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു. ബാങ്ക് പ്രസിഡന്റ് സി.ടി. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി.എസ്.അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് ബാങ്ക് പ്രസിഡന്റ് സി.ടി. ഗംഗാധരൻ നായർ കാഷ് അവാർഡ് നൽകി. തുടർന്ന് അംഗങ്ങൾക്ക് ബാങ്കിന്റെ 25 ശതമാനംലാഭ വിഹിതത്തിന്റെ വിതരണവും ബാങ്ക് പ്രസിഡന്റ് നിർവഹിച്ചു. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് എം.ജി.ജയൻ , ബാങ്ക്മുൻ പ്രസിഡന്റ് ജെൽജി വർഗീസ്, പി.എം.സേവ്യർ , എ.ആർ. സലിംകുമാർ , ജോഷി ജോസഫ് , കെ.ജി. ഷാൻകുമാർ , കുര്യാക്കോസ് ദാസ് , ശ്രീദേവിസന്തോഷ്, സിന്ധു ജയദേവൻ, പി.ജി. ഷീജാമോൾ , ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.