അടിമാലി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിൽ അടിമാലി വിശ്വദീപ്തി സ്‌കൂൾ ജംഗ്ഷന് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. തേനിയിൽ നിന്ന് കൊച്ചിക്ക് പോകുകയായിരുന്ന ടവേര കാറും കൊല്ലത്ത് നിന്ന് വരികയായിരുന്ന ബുള്ളറ്റ് ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ടവേരയിൽ ഏഴ് പേർ യാത്രക്കാരായി ഉണ്ടായിരുന്നു. ഇവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം തകർന്നു.