കുറവിലങ്ങാട്: സി.പി.ഐയുടെ സംസ്ഥാനജില്ലാ നേതൃതലങ്ങളിലും സഹകരണ മേഖലയിലും സജീവ സാന്നിധ്യമായിരുന്ന വെട്ടിയാനിക്കൽ കുഞ്ഞേട്ടനെ സി. പി. ഐ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കടുത്തുരുത്തി മണ്ഡലം സെക്രട്ടറി എൻ.എം മോഹനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോജോ ആളോത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. വിജയൻ, എ.എൻ ബാലകൃഷ്ണൻ, പി.എൻ ശശി, തോമസ് ജോസഫ്, ടി.പി റെജി, കെ.കെ രാജൻ, വി.എസ് രതീഷ്, സന്ധ്യ സജികുമാർ, സന്ദീപ് സത്യൻ എന്നിവർ പ്രസംഗിച്ചു.