കുമരകം :പുതു വർഷ പുലരി കാണാൻ ഇന്നലെ കുമരകത്തെത്തിയവർ ഇരുട്ടിൽ വലഞ്ഞു. കുമരകത്തിന്റെ ഹൃദയ ഭാഗമായ ചന്തക്കവലയിൽ കൂടി കടന്നു പോകേണ്ടി വന്നവരാണ് ഇരുട്ടിൽ തപ്പിയത്. കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡ് ഇരുട്ടിലായതാേടെ കാൽനടയാത്രക്കാരും ദുരിതത്തിലായി ആറ്റാമംഗലം പള്ളി മുതൽ ചന്തക്കവല വരെ വഴി വിളക്കുകൾ തെളിയാതായിട്ട് മാസങ്ങൾ ആയിട്ടും പരിഹാരം കാണാതിരിക്കുന്നതിനിടയിലാണ് ചന്തക്കവല ആകെ വെളിച്ചം പരത്തിയിരുന്ന ഹൈമാസ്റ്റ് ലൈറ്റും മിഴി അടച്ചത് പുതുവത്സര പ്പിറവി അന്ധകാരത്തിലാക്കി. മെയിന്റിൻസ് എടുത്ത കമ്പിനിയുടെ കരാർ കാലാവധി കഴിഞ്ഞതാണ് തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കാൻ സാധിക്കാത്തത് എന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.