കോട്ടയം: നഗര മദ്ധ്യത്തിൽ നാഗമ്പടത്ത് വൻതീപിടുത്തം. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിന് എതിരെയുള്ള കുര്യൻ ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്

ക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി ഏട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ കട പൂർണമായും കത്തിനശിച്ചു. കോട്ടയം അഗ്നി രക്ഷാ സേനയിൽ നിന്ന് യൂണിറ്റ് എത്തി തീ അണച്ചു. അതേസമയം തീ പടർന്നത് എങ്ങനെയാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.