ee

ആ​ല​പ്പു​ഴ​യി​ലെ​ ​കൊ​ല്ല​ക്ക​ട​വി​ൽ​ ​ജ​നി​ച്ച്,​ ​ജോ​ലി​തേ​ടി​ ​ദു​ബാ​യി​ലെ​ത്തി​ ​ബാ​ങ്ക് ​ഒ​ഫ് ​ഒ​മാ​നി​ൽ​ ​മാ​നേ​ജ​രാ​യി​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ച്ച​തി​നു​ശേ​ഷം​ ​ദു​ബാ​യി​ൽ​ ​ക്രെ​സ​ന്റ് ​ഇം​ഗ്ളീ​ഷ് ​സ്‌​കൂ​ൾ​ ​സ്ഥാ​പി​ച്ച് ​അ​തി​ന്റെ​ ​ചെ​യ​ർ​മാ​നാ​യ​ ​ഹാ​ജി​ ​ജ​മാ​ലു​ദ്ദീ​നാ​ണ് ​ക​വി​യും​ ​സാം​സ്‌​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ജ​മാ​ൽ​ ​കൊ​ല്ല​ക്ക​ട​വ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ 42​ ​ക​വി​ത​ക​ളാ​ണ് ​സം​സം​ ​ക​വി​ത​ക​ൾ​ ​എ​ന്ന​ ​സ​മാ​ഹാ​ര​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളു​ടെ​ ​ആ​വി​ഷ്ക്ക​ര​ണ​ത്തി​ൽ​ ​ക​വി​ ​മു​ൻ​പ​ന്തി​യി​ലാ​ണ്.​ ​മ​നു​ഷ്യ​നി​ൽ​ ​നി​ന്ന് ​അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ന​ന്മ​ക​ളെ​ക്കു​റി​ച്ച് ​അ​ദ്ദേ​ഹം​ ​വേ​വ​ലാ​തി​പ്പെ​ടു​ന്നു.​ ​പ്ര​കൃ​തി​യി​ലെ​ ​ജീ​വ​ജാ​ല​ങ്ങ​ളെ​ ​സൂ​ക്ഷ്‌​മ​നി​രീ​ക്ഷ​ണം​ ​ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ​പ്ര​കൃ​തി​യെ​ക്കു​റി​ച്ചു​ള്ള​ ​ക​വി​ത​ക​ളു​ടെ​ ​ഊ​ടും​ ​പാ​വും​ ​നെ​യ്തി​രി​ക്കു​ന്ന​ത്.
'​പൂ​ർ​ണ​ച​ന്ദ്ര​ൻ​"​ ​എ​ന്ന​ ​ആ​ദ്യ​ക​വി​ത​യി​ൽ​ ​കൂ​രി​രു​ട്ടി​നെ​ ​അ​ക​റ്റാ​ൻ​ ​ജ​നി​ച്ച​ ​മു​ഹ​മ്മ​ദു​ന​ബി​യെ​യും​ ​ഇ​സ്ലാം​ ​മ​തം​ ​സ്വീ​ക​രി​ച്ച​ ​കേ​ര​ള​ത്തി​ലെ​ ​ചേ​ര​മാ​ൻ​ ​പെ​രു​മാ​ളി​നെ​യും​ ​പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്നു.​ ​ഇ​സ്ലാം​ ​മ​ത​ത്തി​ന്റെ​ ​മ​ഹ​ത്വ​വും​ ​ഓ​ണം​ ​എ​ന്ന​ ​ദേ​ശീ​യോ​ത്സ​വ​വും​ ​അ​ച്‌​ഛ​ൻ​ ​കോ​വി​ലാ​റി​ന്റെ​ ​പ്രാ​ധാ​ന്യ​വും​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ ​ക​വി​ത​ക​ൾ​ ​ഈ​ ​സ​മാ​ഹാ​ര​ത്തി​ലു​ണ്ട്.​ ​മ​നോ​ഹ​ര​മാ​യ​ ​പ്ര​കൃ​തി​യെ​ ​വി​റ്റ് ​കാ​ശാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​രു​ടെ​ ​ക്രൂ​ര​ത​ക​ളെ​ ​നി​ശി​ത​മാ​യി​ ​വി​മ​ർ​ശി​ക്കു​ന്നു.​ ​കേ​ര​ളീ​യ​ ​സ​മൂ​ഹ​ത്തി​ൽ​ ​ന​ട​മാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ക​ലാ​പ​ക​ലു​ഷി​ത​മാ​യ​ ​പ​ല​സം​ഭ​വ​ങ്ങ​ളും​ ​വി​ദ്യാ​ഭ്യാ​സാ​ന്ത​രീ​ക്ഷ​വും​ ​ക​വി​ത​ക​ളു​ടെ​ ​വി​ഷ​യ​മാ​ക്കി​ ​കേ​ര​ള​ത്തോ​ടു​ള്ള​ ​ത​ന്റെ​ ​ക​ട​പ്പാ​ട് ​വ്യ​ക്ത​മാ​ക്കാ​ൻ​ ​ക​വി​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.
പ്ര​സാ​ധ​ക​ർ​:​പ്ര​ഭാ​ത് ​ബു​ക്ക് ​ഹൗ​സ്,​ ​₹130