covid-19

മുംബയ്: ഒമിക്രോൺ വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ്. കുറച്ച് പേർ നേരിയ രോഗലക്ഷണം ഉള്ളവരും കുറച്ച് പേർ ലക്ഷണങ്ങൾ ഇല്ലാത്തവരുമാണെന്ന് അധികൃതർ അറിയിച്ചു. എല്ലാവരുടെയും സ്രവ സാമ്പിളുകൾ ജനിതക പരിശോധനക്കായി അയച്ചു.

യാത്രക്കാരായ ആറുപേരിൽ രണ്ട് പേർ നൈജീരിയയിൽ നിന്നെത്തിയവരാണ്. മറ്റുള്ളവർ ഒരാൾ മുംബയ് നഗരസഭ, കല്യാൺ ദൊമ്പിവാലി നഗരസഭ, മീര ബയന്തർ നഗരസഭ, പൂനെ എന്നിവിടങ്ങളിൽ ഉൾപ്പെടുന്നവരാണ്. ഇവരുടെ സമ്പർക്കങ്ങൾ പരിശോധിക്കുകയാണ്.