ss

ഡിസംബർ 24 ന് തിയറ്ററിൽ  മലയാളത്തിലും റിലീസ്
'മു​പ്പ​ത്തി​യ​ഞ്ച് ​വ​ർ​ഷ​ങ്ങ​ൾ​ ​മു​മ്പ് ​ന​മ്മ​ൾ​ ​സ്വാ​ത​ന്ത്ര്യം​ ​നേ​ടി.​ ​പ​ക്ഷേ​ ​ഇ​നി​യും​ ​ആ​ദ​രം​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​"​ ​ഫൈ​ന​ലി​നു​ ​മു​മ്പു​ള്ള​ ​പ്ര​സ് ​കോ​ൺ​ഫ​റ​ൻ​സി​ൽ​ ​ത​ങ്ങ​ൾ​ ​വി​ജ​യി​ക്കാ​ൻ​ ​പോ​വു​ക​യാ​ണെ​ന്നു​ ​ക​പി​ൽ​ദേ​വ് ​പ​റ​‌​ഞ്ഞ​പ്പോ​ൾ​ ​അ​ന്ന് ​ടീം​ ​പി.​ആ​ർ​ ​ആ​യി​രു​ന്ന​ ​മാ​ൻ​സിം​ഗ് ​ക്യാ​പ്റ്റ​നാ​യ​ ​ക​പി​ലി​നോ​ട് ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ളാ​ണ് ​ഇ​ത്.​വി​ജ​യി​ക്കു​മെ​ന്ന​ ​ക​പി​ലി​ന്റെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട് ​വി​ദേ​ശ​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​ചി​ല​ർ​ ​ഇ​ന്ത്യ​ ​പ​ന്ത് ​തൊ​ടു​മോ​യെ​ന്ന​ ​പ​രി​ഹാ​സ​ശ​ര​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​എ​ന്നാ​ൽ​ ​എ​ല്ലാ​വ​രു​ടെ​യും​ ​വാ​യ​ട​പ്പി​ക്കു​ന്ന​ ​വി​ജ​യ​മാ​ണ് ​ഇ​ന്ത്യ​ ​നേ​ടി​യെ​ടു​ത്ത​ത്.
ലോ​ക​ ​ക്രി​ക്ക​റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ 1983​ ​ൽ​ ​ഇ​ന്ത്യ​ ​നേ​ടി​യ​ ​ആ​ ​ച​രി​ത്ര​വി​ജ​യ​ത്തി​ന്റെ​ ​ക​ഥ​ ​ആ​വി​ഷ്ക്ക​രി​ക്കു​ന്ന​ 83​ ​ഈ​ ​മാ​സം​ 24​ ​ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.​ക​പി​ലും​ ​ചെ​കു​ത്താ​ൻ​മാ​രും​ ​(​ക​പി​ൽ​ ​ആ​ൻ​ഡ് ​ഹി​സ് ​ഡെ​വി​ൾ​സ് ​)​ ​എ​ന്ന് ​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ ​വി​ശേ​ഷി​പ്പി​ച്ച​ ​ആ​ ​മ​ഹാ​വി​ജ​യം​ ​സി​നി​മ​യാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​സം​വി​ധാ​യ​ക​ൻ​ ​ക​ബീ​ർ​ഖാ​നാ​ണ്.​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നെ​ ​ഫൈ​ന​ലി​ൽ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​ ​ഇ​ന്ത്യ​ ​പ്രു​ഡ​ൻ​ഷ്യ​ൽ​ ​ക​പ്പ് ​നേ​ടു​ന്ന​ ​ക​ഥ​യാ​ണ് ​ഉ​ള്ള​ട​ക്കം.​ക​പി​ൽ​ദേ​വ് ​സി​ക്സ​ർ​ ​അ​ടി​ച്ചു​ ​പ​റ​ത്തു​ന്ന​തും​ ​ഡ്ര​സിം​ഗ് ​റൂ​മി​ന്റെ​ ​ജ​നാ​ല​ക​ളും​ ​കാ​റി​ന്റെ​ ​വി​ൻ​ഡ് ​സ്ക്രീ​നു​മൊ​ക്കെ​ ​ത​ക​രു​ന്ന​തും​ ​തു​ട​ങ്ങി​ ​ആ​ദ്യാ​വ​സാ​നം​ ​പി​രി​മു​റു​ക്കം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ക​ഥ​യാ​ണ് ​സി​നി​മ​യു​ടേ​ത്.

ര​ൺ​വീ​ർ​സിം​ഗാ​ണ് ​ക​പി​ൽ​ദേ​വി​നെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ക​പി​ലി​ന്റെ​ ​ഭാ​ര്യ​ ​റോ​മി​ദേ​വി​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​ദീ​പി​കാ​ ​പ​ദു​ക്കോ​ൺ​ ​എ​ത്തു​ന്നു.​പ​ങ്ക​ജ് ​ത്രി​പാ​ദി​യാ​ണ് ​മാ​ൻ​സിം​ഗാ​കു​ന്ന​ത്.​സു​നി​ൽ​ ​ഗാ​വ​സ്ക്ക​റാ​യി​ ​താ​ഹി​ർ​ ​രാ​ജ് ​ഭാ​സി​ൻ,​ ​മൊ​ഹീ​ന്ദ​ർ​ ​അ​മ​ർ​നാ​ഥാ​യി​ ​സാ​ഖി​ബ് ​സ​ലീം,​ ​യ​ശ്പാ​ൽ​ശ​ർ​മ്മ​യാ​യി​ ​ജ​തി​ൻ​ ​ശ​ർ​മ്മ,​ ​കൃ​ഷ്ണ​മാ​ചാ​രി​ ​ശ്രീ​കാ​ന്താ​യി​ ​ത​മി​ഴ്ന​ട​ൻ​ ​ജീ​വ,​സ​ന്ദീ​പ് ​പാ​ട്ടീ​ലാ​യി​ ​ചി​രാ​ഗ് ​പാ​ട്ടീ​ൽ,​കീ​ർ​ത്തി​ ​ആ​സാ​ദാ​യി​ ​ദി​ൻ​ക​ർ​ ​ശ​ർ​മ്മ,​ ​റോ​ജ​ർ​ബി​ന്നി​യാ​യി​ ​നി​ഷാ​ന്ത് ​ദാ​ഹി​യ​യും​ ,​സെ​യ്ദ് ​കി​ർ​മ്മാ​ണി​യാ​യി​ ​സാ​ഹി​ൽ​ ​ഖ​ട്ട​റും​ ,​വെം​ഗ് ​സ​ർ​ക്കാ​രാ​യി​ ​ആ​ദി​നാ​ഥ് ​കോ​ത്താ​രി​യും​ ,​ ​മ​ദ​ൻ​ലാ​ലാ​യി​ ​ഹാ​ർ​ദി​സാ​ന്ധു​വും​ ​ധൈ​ര്യ​ ​ക​ർ​വ​ ​ര​വി​ശാ​സ്ത്രി​യാ​യും​ ​വേ​ഷ​മി​ടു​ന്നു.​ക​പി​ൽ​ദേ​വി​ന്റെ​ ​മ​ക​ൾ​ ​അ​മി​യ​ ​ദേ​വ് ​സം​വി​ധാ​ന​സ​ഹാ​യി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​
വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​ന്റെ​ ​ഫാ​സ്റ്റ് ​ബൗ​ള​ർ​ ​മാ​ൽ​ക്കം​ ​മാ​ർ​ഷ​ലാ​കു​ന്ന​ത് ​മ​ക​ൻ​ ​മാ​ലി​ ​മാ​ർ​ഷ​ലാ​ണ്.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സി​നി​മ​യു​ടെ​ ​ടീ​സ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ഹി​ന്ദി​ക്ക് പു​റ​മെ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ലും​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.​ചി​ത്രീ​ക​ര​ണ​ത്തി​നു​മു​മ്പ് ​ബ​ൽ​വീ​ർ​സിം​ഗ് ​സാ​ന്ധു​വും​ ​യ​ശ്പാ​ൽ​ശ​ർ​മ്മ​യും​ ​അ​ഭി​നേ​താ​ക്ക​ൾ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യി​രു​ന്നു.