
കാത്തിരിപ്പുകൾക്കൊടുവിൽ ആരാധകരെ ആവേശം കൊള്ളിക്കാൻ മിന്നൽ മുരളിയുടെ ബോണസ് ട്രെയിലർ എത്തി. ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ളിക്ലിസിലൂടെ പ്രേക്ഷകരെ തേടിയെത്തും.
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. ഗോദയ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
മലയാളത്തിന് പുറമേ ഹിന്ദി, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് പേരുകൾ.
അജു വർഗീസ്, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, ഗുരു സോമസുന്ദരം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ.