
മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ലോകവ്യാപകമായി 4100 സ്ക്രീനുകളിൽ പ്രദർശനമാരംഭിച്ചു. കേരളത്തിൽ 631 സ്ക്രീനുകളിലാണ് പ്രദർശനം. രാത്രി 12.01ന് ആണ് ആദ്യ പ്രദർശനം ആരംഭിച്ചത്.റിലീസിന് മുൻപ് തന്നെ ചിത്രം 100 കോടി ക്ളബിൽ ഇടം നേടിയിരുന്നു. ലോകവ്യാപകമായുള്ള ടിക്കറ്റ് റിസർവേഷനിലൂടെയാണ് മരയ്ക്കാർ ഈ നേട്ടം സ്വന്തമാക്കിയതെന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് മരയ്ക്കാരെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിനൊപ്പം ഒരു വൻ താര തന്നെ അണിനിരക്കുന്നുണ്ട്. 100 കോടി രൂപയോളമാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്.