
ന്യൂയോർക്ക്: കൊവിഡ് വാക്‌സിനേഷനെതിരെ എതിർപ്പ് പ്രകടിപ്പിച്ച ക്രിസ്‌ത്യൻ സുവിശേഷ ചാനലുടമ കൊവിഡ് രോഗം ബാധിച്ച് മരിച്ചു. ഡേസ്‌റ്റാർ ടെലിവിഷൻ ഉടമ മാർകസ് ലാംബ് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വാക്‌സിനെതിരായ പ്രചാരണത്തിന് മണിക്കൂറുകളാണ് മാർകസ് ലാംബ് തന്റെ ചാനലിൽ പരിപാടികൾ നടത്തിയിരുന്നത്.
ലോകമാകെ കോടിക്കണക്കിന് പേർ ഡേസ്‌റ്റാറിന് പ്രേക്ഷകരായുണ്ടെന്നാണ് ചാനൽ അവകാശപ്പെടുന്നത്. കൊവിഡ് ബാധിച്ച് മാർകസ് മരിച്ചതായി പറഞ്ഞില്ലെങ്കിലും ദൈവത്തിനൊപ്പം കഴിയാനായി വീട് വിട്ടുവെന്നാണ് ചാനൽ മാർകസ് ലാംബിന്റെ മരണവാർത്തയെക്കുറിച്ച് അറിയിച്ചത്.
പിതാവിന് രോഗമുക്തി ലഭിക്കാൻ ഏവരും പ്രാർത്ഥിക്കണമെന്ന് ഇദ്ദേഹത്തിന്റെ മകൻ ജൊനാഥൻ ലാംബും മാർകസിന്റെ ഭാര്യ ജൊനിയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ ഇതുവരെ എട്ട് ലക്ഷത്തോളം പേരാണ് രോഗംബാധിച്ച് മരിച്ചത്.