gvhygh

വാഷിംഗ്ടൺ:ഉക്രൈയിൻ വിഷയത്തിൽ റഷ്യയുടെ അനാവശ്യ കൈകടത്തൽ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഉക്രൈൻ അമേരിക്കയുടെ സുഹൃദ് രാജ്യമാണെന്നും യൂറോപ്യൻ യൂണിയന്റെ ഭാഗമായ മേഖലയിൽ അനാവശ്യ സംഘർഷം സൃഷ്ടിക്കാനാണ് റഷ്യൻ ഭരണകൂടം ശ്രമിക്കുന്നതെന്നും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.യൂറോപ്യൻ മേഖലയിലെ രാജ്യങ്ങൾക്ക് നേരെ റഷ്യൻ ഭരണകൂടം നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്ന് നാറ്റോ മേധാവി ജനറൽ ജെൻസ് സ്റ്റോൾറ്റൻ ബർഗും പ്രതികരിച്ചു. അതിർത്തി പങ്കിടുന്ന രാജ്യമായിരുന്നിട്ടും ഉക്രൈന് നേരെ റഷ്യ നടപ്പിലാക്കുന്ന നയം അധിനിവേശ സ്വഭാവമുള്ളതാണെന്ന് അമേരിക്കയും നാറ്റോ സഖ്യവും ആരോപിച്ചു. മുൻകാലത്ത് ഏറെ ദുരിതങ്ങളിലൂടെ കടന്നു പോയ ഉക്രൈൻ ജനത ഇന്ന് സ്വതന്ത്രരാണ്.എന്നാൽ റഷ്യയുടെ ശത്രുതാമനോഭാവത്തിൽ മാറ്റമില്ലെന്ന് അമേരിക്ക ആരോപിച്ചു. അതേ സമയം ഉക്രൈൻ വിഷയത്തിൽ റഷ്യയെ പ്രതിക്കൂട്ടിൽ നിറുത്തുന്ന തെറ്റായ പ്രവണതയാണ് പാശ്ചാത്യ രാജ്യങ്ങൾ തുടരുന്നതെന്ന് റഷ്യൻ വക്താവ് ജിമിത്രി പെസ്‌കോവ് പറഞ്ഞു.