ipl

മും​ബ​യ്:​ ​ഐ.​​​പി.​​​എ​​​ല്ലി​​​ൽ​ ടീ​​​മു​​​ക​​​ൾ​​​ ​​​നി​​​ല​​​നി​​​റു​​​ത്തി​​​യ​​​ ​​​താ​​​ര​​​ങ്ങ​​​ളു​​​ടെ​​​ ​​​പ​​​ട്ടി​​​ക​​​ ​പു​റ​ത്തു​വ​ന്നതോടെ ​അടുത്ത ​സീ​സ​ണി​ൽ​ ​ടീ​മു​ക​ൾ​ ​പു​തി​യ​ ​വി​ജ​യ​ ​ഫോ​ർ​മു​ല​യും​ ​സ​മ​വാ​ക്യ​ങ്ങ​ളും​ ​ക​ണ്ടെ​ത്തേണ്ടതുണ്ടെ​ന്ന് ​​ഉ​റ​പ്പാ​യി.
സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​എം.​എ​സ് ​ധോ​ണി​യെ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സും​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യെ​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബാം​ഗ്ലൂ​രും​ ​നി​ല​നി​റു​ത്തി.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തേ​തി​നെ​ക്കാ​ൾ​ ​കു​റ​ഞ്ഞ​ ​തു​ക​യ്ക്കാ​ണ് ​ഇ​രു​വ​രും​ ​​പു​തി​യ​ ​സീ​സ​ണി​നാ​യി​ ​ക​രാ​റി​ൽ​ ​ഒ​പ്പു​വ​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ 15​ ​കോ​ടി​യാ​യി​രു​ന്ന​ ​ധോ​ണി​യു​ടെ​ ​പ്ര​തി​ഫ​ലം​ ​ഇ​ത്ത​വ​ണ​ 12​കോ​ടി​യാ​ണ്.​ 3​ ​കോ​ടി​കു​റ​ഞ്ഞു.​ 17​ ​കോ​ടി​യാ​യി​രു​ന്ന​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​പ്ര​തി​ഫ​ലം​ ​ഈ​ ​സീ​സ​ണി​ൽ​ 15​ ​കോ​ടി​യേ​ ​ഉ​ള്ളൂ.​ ​ഇ​രു​വ​രും​ ​പ്ര​തി​ഫ​ലം​ ​കു​റ​ച്ച​തോ​ടെ​ ​ആ​ ​തു​ക​ അവരുടെ ​ടീ​മു​ക​ൾ​ക്ക് ​മെ​ഗാ​ലേ​ല​ത്തി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​നാ​കും.​ ​അ​ങ്ങ​നെ​ ​മി​ക​ച്ച​ ​താ​ര​ങ്ങ​ളെ​ ​എ​ത്തി​ച്ച് ​ടീം​ ​ശ​ക്തി​പ്പെ​ടു​ത്താ​നാ​കു​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ട​ൽ.​ 16​കോ​ടി​ ​വീ​തം​ ​ല​ഭി​ച്ച​ ​ജ​ഡേ​ജ,​ ​രോ​ഹി​ത്,​ ​പ​ന്ത് ​എ​ന്നി​വ​ർ​ക്കാ​ണ് ​നി​ല​നി​റു​ത്തി​യ​ ​താ​ര​ങ്ങ​ളിൽ ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ഫ​ലം​ ​ല​ഭി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം​ ​പ്ര​തി​ഫ​ലം​ ​കു​ത്ത​നെ​ ​ഉ​യ​ർ​ന്ന​ ​താ​ര​ങ്ങ​ളും​ ​ഉ​ണ്ട്.ക​ഴി​ഞ്ഞ​ ​ഐ.​പി.​എ​ല്ലി​ന്റെ​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​സ്വ​പ്ന​ ​സ​മാ​ന​ ​ഫോ​മി​ലേ​ക്കു​യ​ർ​ന്ന​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​രെ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സ് ​ടീ​മി​ലെ​ടു​ത്ത​ത് 20​ ​ല​ക്ഷം​ ​രൂ​പ​യ്ക്കാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​വ​ണ​ ​താ​ര​ത്തെ​ ​നി​ല​നി​റു​ത്താ​നായി​ ​കൊ​ൽ​ക്ക​ത്ത​ ​മു​ട​ക്കി​യ​ത് 8​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​പ്ര​തി​ഫ​ല​ത്തി​ൽ​ 40​ ​ഇ​ര​ട്ടി​ ​വ​ർ​ദ്ധ​ന​വാ​ണ് ​അ​യ്യ​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ 20​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​ത​ന്നെ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സ് ​ടീ​മി​ൽ​ ​എ​ത്തി​ച്ച​ ​റി​തു​രാ​ജ് ​ഗെ​യ്ക്‌​വാ​ദി​നെ​ ​അ​വ​ർ​ ​ഇ​ത്ത​വ​ണ​ ​നി​ല​നി​റു​ത്തി​യ​ത് 6​ ​കോ​ടി​ ​രൂ​പ​യ്ക്കാ​ണ്.​ കെ.​എ​ൽ​ ​രാ​ഹു​ലി​നെ​ ​പ​ഞ്ചാ​ബി​നും​ ​റ​ഷീ​ദ്ഖാ​നെ​ ​ഹൈ​ദ​രാ​ബാ​ദി​നും​ ​നി​ല​നി​റു​ത്താ​ൻ​ ​താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഇ​രു​വ​രും​ ​നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​​
നി​​​ല​​​നി​​​റു​​​ത്തി​​​യ​​​ ​​​
താ​​​ര​​​ങ്ങ​​​ളു​ടെ​ ​പ്ര​തി​ഫ​ലം

(​​​ബ്രാ​​​യ്ക്ക​​​റ്റി​​​ൽ​​​ ​​​പ്ര​​​തി​​​ഫ​​​ല​​​ത്തു​​​ക​​​ ​​​പു​തി​യ​തും​ ​പ​ഴ​യ​തും​ ​ക്ര​മ​ത്തി​ൽ​ ​​​)​
ചെ​​​ന്നൈ​​​ ​​​-​​​ധോ​​​ണി​​​ ​​​(12​കോ​ടി​-15​ ​കോ​ടി​)​​​​,​​​​​​​ ​​​ജ​​​ഡേ​​​ജ​​​ ​​​(16​കോ​ടി​-7​കോ​ടി​​​)​​​​,​​​​​​​മോ​​​യി​​​ൻ​​​(8​കോ​ടി​-7​ ​കോ​ടി​​​),​​​​​​​​​​​റി​​​തു​​​രാ​​​ജ് ​(6​കോ​ടി​-20​ ​ല​ക്ഷം​​​)​
ഡ​​​ൽ​​​ഹി​​​-​​​ ​​​പ​​​ന്ത് ​​​(16​കോ​ടി​-​ 8​കോ​ടി)​​​​,​​​​​​​ ​​​പ​​​ട്ടേ​​​ൽ​​​ ​​​(12​കോ​ടി​-5​ ​കോ​ടി),​​​​​​​പ്രി​​​ഥ്വി​​​ ​​​(8​കോ​ടി​-1.2​ ​കോ​ടി​​​)​​​​,​​​​​​​ ​​​നോ​​​ർ​​​ട്ജെ​​​ ​​​(6​കോ​ടി​-90​ല​ക്ഷം​​​)​
മും​​​ബ​​​യ് ​​​-​​​ ​​​രോ​​​ഹി​​​ത് ​​​(16​​​കോ​ടി​-15​കോ​ടി​)​​​​,​​​​​​​ബും​​​റ​​​ ​​​(12​കോ​ടി​-​7കോ​ടി​)​​​​,​​​​​​​ ​​​സൂ​​​ര്യ​​​(8​കോ​ടി​-3.2​കോ​ടി​​​),​​​​​​​പൊ​​​ള്ളാ​​​ഡ് ​​​(6​​​കോ​ടി​-5.4​ ​കോ​ടി​)​
കൊ​​​ൽ​​​ക്ക​​​ത്ത​​​-​​​റ​​​സ്സ​​​ൽ​​​ ​​​(12​കോ​ടി​​​-7​കോ​ടി​)​​​​,​​​​​​​വ​​​രു​​​ൺ​​​ ​​​(8​കോ​ടി​-​​​4കോ​ടി​)​​​​,​​​​​​​വെ​​​ങ്കി​​​ടേ​​​ഷ് ​​​(8​കോ​ടി​-20​ ​ല​ക്ഷം​​​)​​​​,​​​​​​​ ​​​ന​​​രെ​​​യ്ൻ​​​(6​കോ​ടി​-8.5​ ​കോ​ടി​​​)​
രാ​​​ജ​​​സ്ഥാ​​​ൻ​​​ ​​​-​​​ ​​​സ​​​ഞ്ജു​​​ ​​​(14​​​കോ​ടി​-8​കോ​ടി​)​​​​,​​​​​​​ ​​​ബ​​​ട്ട്‌​​​ല​​​ർ​​​ ​​​(10​കോ​ടി​-4.4​കോ​ടി​​​)​​​​,​​​​​​​ ​​​യ​​​ശ്വ​​​സി​​​(4​കോ​ടി​-2.4​ ​കോ​ടി​​​)​
പ​​​ഞ്ചാ​​​ബ്-​​​മാ​​​യ​​​ങ്ക് ​​​(12​​​കോ​ടി​-​ 1​കോ​ടി​)​​​​,​​​​​​​ ​​​അ​​​ർ​​​ഷ​​​ദീ​​​പ് ​​​(4​​​കോ​ടി​-20​ ​ല​ക്ഷം​)​
ഹൈ​​​ദ​​​രാ​​​ബാ​​​ദ്-​​​വി​​​ല്യം​​​സ​​​ൺ​​​ ​​​(14​കോ​ടി​-3​ ​കോ​ടി​)​​​​,​​​​​​​ ​​​സ​​​മ​​​ദ് ​​​(4​കോ​ടി​-20​ ​ല​ക്ഷം​​​)​​​​,​​​​​​​ ​​​ഉ​​​മ്രാ​​​ൻ​​​(4​​​കോ​ടി​-10​ ​ല​ക്ഷം​)​
ബാം​​​ഗ്ലൂ​​​ർ​​​-​​​കൊ​​​ഹ്‌​​​ലി​​​ ​​​(15​​​കോ​ടി​-17​ ​കോ​ടി​)​​​​,​​​​​​​മാ​​​ക്സ്വെ​​​ൽ​​​ ​​​(11​​​കോ​ടി​ ​-14.25​കോ​ടി​)​​​​,​​​​​​​ ​​​സി​​​റാ​​​ജ് ​​​(7​കോ​ടി​-2.6​കോ​ടി​​​)