crime

ക​ട്ട​പ്പ​ന​:​ ​അ​ണ​ക്ക​ര​ ​മൈ​ലാ​ടും​പാ​റ​ ​വ​യ​ലി​ൽ​ക​രോ​ട്ട് ​സ​ണ്ണി​ ​കു​ര്യ​ൻ​ ​ത​ന്റെ​ ​10 ​മാ​സം​ ​പ്രാ​യ​മു​ള്ള​ ​പ​ശു​ക്കി​ടാ​വി​നെ​ ​പു​ല്ല് ​മേ​യാ​ൻ​ ​വി​ട്ട​താ​യി​രു​ന്നു.​ ​ഉ​ച്ച​യോ​ടെ​ ​തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​നി​ല​യി​ൽ​ ​പ​ശു​ക്കി​ടാ​വി​നെ​ ​ക​ണ്ട​ത്.​ ​ന​ട്ടെ​ല്ലി​ന് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​പ​ശു​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​ ​ച​ത്തു.​ ​പു​ര​യി​ട​ത്തി​ൽ​ ​ക​യ​റി​യ​തി​ന് ​അ​യ​ൽ​വാ​സി​ ​ത​ല്ലി​ക്കൊ​ന്ന​താ​ണെ​ന്നാ​ണ് ​പ​രാ​തി.​ ​'​മ​നു​ഷ്യ​രെ​ ​അ​വ​ൾ​ക്ക് ​വ​ലി​യ​ ​സ്നേ​ഹ​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യു​ള്ള​ ​പാ​വ​ത്തെ​യാ​ണ് ​അ​വ​ർ...​"​ ​ക്ഷീ​ര​ക​ർ​ഷ​ക​നാ​യ​ ​സ​ണ്ണി​ക്ക് ​വാ​ക്കു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.
ഇ​ന്ന​ലെ​ ​അ​ണ​ക്ക​ര​ ​മൈ​ലാ​ടും​പാ​റ​യി​ലാ​യി​രു​ന്നു​ ​ദാ​രു​ണ​ ​സം​ഭ​വം.​ ​മൂ​ന്ന് ​പ​ശു​ക്ക​ളാ​ണ് ​സ​ണ്ണി​ക്കു​ണ്ടാ​യി​രു​ന്ന​ത്.​ ​മ​ഴ​ ​പെ​യ്തു​ ​കി​ട​ന്ന​തി​നാ​ൽ​ ​പ​ശു​ക്ക​ളെ​ ​കെ​ട്ടി​യ​ ​കു​റ്റി​ ​ഊ​രി​ ​പോ​യി.​ ​കെ​ട്ടി​യി​രു​ന്ന​ ​ക​യ​ർ​ ​അ​ഴി​ഞ്ഞ് ​പ​ശു​ ​അ​യ​ൽ​വാ​സി​യു​ടെ​ ​ഏ​ല​ത്തോ​ട്ട​ത്തി​ൽ​ ​ക​യ​റി​യ​താ​കാം​ .​ ​അ​തി​രി​ൽ​ ​ന​ട്ടി​രു​ന്ന​ ​ചെ​മ്പ​ര​ത്തി​ ​ക​ടി​ച്ച​തൊ​ഴി​ച്ചാ​ൽ​ ​മ​റ്റു​ ​ന​ഷ്ട​ങ്ങ​ളൊ​ന്നും​ ​പ​ശു​ ​വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് ​സ​ണ്ണി​ ​പ​റ​യു​ന്നു.​ ​പ​ശു​വി​നെ​ ​അ​ടി​ച്ചു​ ​പ​രി​ക്കേ​ൽ​പ്പി​ച്ച് ​അ​തി​രി​ന​ക​ത്തേ​യ്ക്ക് ​ക​യ​റ്റി​ ​വി​ട്ടെ​ന്നാ​ണ് ​സ​ണ്ണി​യു​ടെ​ ​വീ​ട്ടു​കാ​ർ​ ​പ​റ​യു​ന്ന​ത്.​ ​പ​ശു​വി​നെ​ ​അ​ഴി​ക്കാ​ൻ​ ​ചെ​ല്ലു​മ്പോ​ൾ​ ​എ​ഴു​ന്നേ​ൽ​ക്കാ​നാ​കാ​തെ​ ​ന​ടു​ത​ള​ർ​ന്ന് ​ഇ​ഴ​യു​ന്ന​ ​കാ​ഴ്ച​യാ​ണ് ​ക​ണ്ട​ത്.​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​അ​ടി​യേ​റ്റ​താ​ണെ​ന്ന് ​വ്യ​ക്ത​മാ​യ​ത്.​ ​പി​ൻ​കാ​ലു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​ത​ള​ർ​ന്ന​ ​പ​ശു​ ​അ​വ​ശ​ത​യി​ലാ​യി​രു​ന്നു.​ ​മ​രു​ന്നു​ക​ളോ​ടും​ ​പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.​ ​സം​ഭ​വ​ത്തി​ൽ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​നി​യ​മ​പ്ര​കാ​രം​ ​വ​ണ്ട​ൻ​മേ​ട് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.