
ലൈംഗികതയിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്നതാണ് ഫോർ പ്ലേയും ഓഫ് പ്ലേ അഥവാ ആഫ്റ്റർ പ്ലേയും . ഫോർ പ്ലേയെ കുറിച്ച് ചർച്ച ചെയ്യാറുണ്ടെങ്കിലും ഓഫ് പ്ലേ പാടേ അവഗണിക്കപ്പെടുകയാണ് പതിവ്.
ലൈംഗികതയ്ക്ക് ശേഷം പല പുരുഷന്മാരും ഉടനേ തന്നെ ഉറങ്ങുകയോ അവരുടെ മൊബൈൽ ഫോണുകളിലേക്ക് ഒതുങ്ങുകയോ ചെയ്യുന്നു. . സ്ത്രീകളെ തൃപ്തിപ്പെടുത്തുന്നത് പലപ്പോഴും ലൈംഗിക ബന്ധം മാത്രമാണ് എന്നാണ് പുരുഷൻമാരുടെ മനസിൽ. എന്നാൽ ലൈംഗിക ബന്ധത്തിന് ശേഷമാണ് പ്രധാനമായും പങ്കാളിയെ അറിഞ്ഞിരിക്കേണ്ടത്
എന്തൊക്കെയാണ് ലൈംഗിക ബന്ധത്തിന് ശേഷം പല പുരുഷൻമാരും അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം. ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീകൾ പൂർണമായും പഴയ അവസ്ഥയിലേക്ക് എത്തുന്നതിന് സമയമെടുക്കുന്നു, അതേസമയം പുരുഷന്മാർക്ക് കുറച്ച് മിനിട്ട് മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. ഈ സമയവും സ്ത്രീ വീണ്ടുംപുരുഷ സാമീപ്യം ആഗ്രഹിക്കും. അതിനാൽ ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീയുടെ ആഗ്രഹ സഫലീകരണത്തിനുള്ള മാദ്ധ്യമമായി ഓഫ്‌പ്ലേ പ്രവർത്തിക്കുന്നു, അതിലൂടെ അവൾക്ക് പൂർണമായും പഴയ അവസ്ഥയിലേക്ക് എത്തുന്നതിന് കഴിയും. ഇത് നിങ്ങളുടെ ബന്ധത്തെ നല്ല രീതിയിൽ സ്വാധീനിക്കും.
ലൈംഗിക ബന്ധത്തിന് ശേഷമുള്ള സംസാരവും സ്നേഹ പ്രകടനവും പരസ്പര ശ്രദ്ധയും ഇതിൽ ഉൾപ്പെടുന്നു. . നിങ്ങളുടെ പങ്കാളിയുമായി അടുക്കാൻ ലൈംഗികതയ്ക്ക് ശേഷം നിങ്ങൾക്ക് ഈ കാര്യങ്ങൾ പരീക്ഷിക്കാം. നിങ്ങൾ പതിവായി ബന്ധപ്പെടുന്നവരാണ് എന്നുണ്ടെങ്കിൽ ഓരോ തവണയും മികച്ച ലൈംഗികത നിങ്ങൾ ആസ്വദിക്കും. സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ കൂടുതൽ ഫോർപ്ലേയും ആഫ്‌റ്റർ പ്ലേയും ആസ്വദിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. . ഫോർപ്ലേയും പിന്നീടുള്ള പെരുമാറ്റവും അതിശയകരമാകുമെന്നാണ് റിപ്പോർട്ടുകൾ. .
കഴുത്തിന്റെ പിന്നിൽ ചുംബിക്കുക, അവളുടെ പുറകിൽ മസാജ് ചെയ്യുക, നിങ്ങളുടെ വിരലുകൾ പരസ്പരം ചലിപ്പിക്കുക ഇത് മന്ദഗതിയിലുള്ളതും വിവേകപൂർണവുമായ ഒരു തുടക്കമായിരിക്കാം, ഇതൊരുപക്ഷേ ഒന്നിലധികം രതിമൂർച്ഛകൾക്കും ലൈംഗിക ബന്ധത്തിനും വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ഇതെല്ലാം നിങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തിന് പുതിയ തലങ്ങൾ സൃഷ്ടിക്കുകയും ചെയ്യും