maradona

അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ഇല്ലാത്ത ഒരു വർഷമാണ് കടന്നുപോയത്. കളിക്കളത്തിലെ മാന്ത്രിക ചലനങ്ങളുമായി ലോകം കീഴടക്കിയ മറഡോണ മരണത്തിന് കീഴടങ്ങിയത് 2020 നവംബർ 25നാണ്. തന്റെ 60-ാം പിറന്നാളിന് തൊട്ടുപിന്നാലെയാണ് മറഡോണ അപ്രതീക്ഷിതമായി വിടവാങ്ങിയത്. മറഡോണ ജീവനോടെയില്ലങ്കിലും കളിക്കളചിലും പുറത്തും അദ്ദേഹം സൃഷ്ടിച്ച സമ്മോഹന നിമിഷങ്ങളുടെ ഓർമ്മകൾ ഫുട്ബാൾ ആരാധകരുടെ മനസിൽ നിന്ന് മായുകില്ല. മറഡോണയെന്ന ഇതിഹാസത്തിന്റെ ജീവിത നാൾവഴികളിലൂടെ ....

1960 ഒക്ടോബർ 30

അർജന്റീനയിലെ ലാനസിൽ ജനനം

1976 ഒക്ടോബർ 20

അർജന്റീനോസ് ജൂനിയേഴ്സ് ക്ളബിൽ അരങ്ങേറ്റം

1977

അർജന്റീന ദേശീയ ടീമിൽ അരങ്ങേറ്റം

1979

ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് കിരീടം

1981

ബൊക്ക ജൂനിയേഴ്സിൽ അരങ്ങേറ്റം

1982

ലോകകപ്പിലെ ആദ്യ മത്സരം

1982

ബാഴ്സലോണയ്ക്കായി ആദ്യ മത്സരം

1984

ഇറ്റാലിയൻ ക്ളബ് നാപ്പോളിയിൽ

1986

ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരെ രണ്ട് ഗോളുകൾ

1986

ലോകകപ്പ് കിരീടം

1987

നാപ്പോളിക്കൊപ്പം ഇറ്റാലിയൻ ചാമ്പ്യൻഷിപ്പ്

1990

ലോകകപ്പ് ഫൈനൽ തോൽവി

1991

കൊക്കൈൻ ഉപയോഗിച്ചതിന് പിടിയിൽ

1991

15 മാസം വിലക്ക്

1992

സ്പാനിഷ് ക്ളബ് സെവിയ്യയിലേക്ക്

1993

നെവില്ലെ ഓൾഡ് ബോയ്സിൽ

1994

ലോകകപ്പിനിടയിൽ ഉത്തേജകപരിശോധനയിൽ പിടിക്കപ്പെട്ടു

1994

മറ്റൊരു 15 മാസ വിലക്ക്

1995

റേസിംഗ് ക്ളബിന്റെ കോച്ച്

1995

കളിക്കാരനായി വീണ്ടും ബൊക്ക ജൂനിയേഴ്സിൽ

1996

ലഹരി വിമോചനചികിത്സയ്ക്ക് സ്വിറ്റ്സർലാൻഡിൽ

1997

വിരമിക്കൽ പ്രഖ്യാപനം.

2001-04

ക്യൂബയിൽ ദീർഘമായ ചികിത്സാകാലം

2004

ഹൃദയാഘാതത്തെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ട് മടങ്ങി

2005

ശസ്ത്രക്രിയിലൂടെ 50 കിലോയോളം കുറച്ചു

2005

ടെലിവിഷൻ ഷോ അവതാരകൻ

2008

അർജന്റീന ദേശീയ ടീം കോച്ച്

2011

യു.എ.ഇയിലെ അൽ വാസൽ ക്ളബ് കോച്ച്

2017

അൽ ഫുജൈറാക്ളബ് കോച്ച്

2018

മെക്സിക്കൻ ക്ളബ് ഡോറഡോസ് കോച്ച്

2019

ജിംനേഷ്യ ലാ പ്ളാറ്റ കോച്ച്

2020

ബ്രെയ്ൻ സർജറിക്ക് വിധേയനായി

2020

ഹൃദയാഘാതത്തെത്തുടർന്ന് മരണം