katrina-salman-vicky

നടി കത്രീന കൈഫും യുവനടൻ വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളാണ് ബോളിവുഡ് മുഴുവൻ. താരങ്ങൾ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നിരവധി വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിഥികൾക്കായി ഗംഭീര സർപ്രൈസുകളും ഇരുവരും ഒരുക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കത്രീനയുടെ വിവാഹ വാർത്ത പ്രചരിച്ചതോടെ ചടങ്ങിൽ സൽമാൻ പങ്കെടുക്കുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. സല്‍മാനും കത്രീനയും മുൻപ് പ്രണയത്തിലായിരുന്നുവെന്നത് തന്നെയാണ് ആരാധകരുടെ ഈയൊരു ആകാംക്ഷയ്ക്ക് പിന്നിൽ. നടി സൽമാനെയും കുടുംബത്തെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും ഗോസിപ്പുകളുണ്ട്.

ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ. തന്നെ ആരും വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്ന് അർപിത വ്യക്തമാക്കി. സൽമാനെയും നടി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.