astrology

അശ്വതി: ആത്മവിശ്വാസം വർദ്ധിക്കും, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.


ഭരണി: ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശ, പണച്ചെലവും സമയ നഷ്‌ടവും, മാനഹാനി.


കാർത്തിക: സർക്കാരിൽ നിന്നും നേട്ടം, ശത്രുക്കളിൽ നിന്നും ജയം, സംഗതികൾ അനായാസം കൈവന്നു ചേരും.


രോഹിണി: എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം, ശത്രുക്കളിൽ നിന്നും ഭയപ്പാട്.


മകയീരം: കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, സ്ഥാനമാനങ്ങൾ വഹിക്കേണ്ടിവരും.


തിരുവാതിര: അഭിമാനകരമായ സംഗതികൾ സംഭവിക്കും, സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും.


പുണർതം: സന്തോഷമുള്ള ദിവസം, ബാല്യകാലത്തിലുള്ള കൂട്ടുകാരെ കാണാൻ പറ്റിയ ദിവസം.


പൂയം: വസ്‌തുക്കളുടെ എഴുത്തുകുത്തുകൾ നടക്കും, വൃഥാപവാദങ്ങളിൽ നിന്നും മോചനം, ഇഷ്‌ട ഭക്ഷണ ലഭ്യത.


ആയില്യം: പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം.


മകം: മദ്ധ്യവയസ്കർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.


പൂരം: മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും.


ഉത്രം: ചിന്താശീലം, വിവാഹം മൂലം ഉയർച്ച, ധനനേട്ടം, കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും.


അത്തം: സുഹൃത്ത് സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും, വിദ്യാവിജയം.


ചിത്തിര: ഔദ്യോഗികമായി ദൂരയാത്രകൾ, ലോണുകൾ എളുപ്പത്തിൽ കിട്ടും, പ്രണയത്തിൽ പുരോഗതി.


ചോതി : ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.


വിശാഖം: മറ്റുള്ളവർക്ക് വേണ്ടി ഇഷ്‌ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടി വരും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല.


അനിഴം: ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും, പങ്കാളിക്ക് തൊഴിൽ പരാജയം, ദേവാലയ ദർശനം അത്യാവശ്യം


കേട്ട: ആരോഗ്യ നില തൃപ്‌തി‌കരം, തൊഴിൽ രഹിതർക്ക് ജോലി, സ്ത്രീ വിഷയങ്ങളിൽ തൃപ്‌തി.


മൂലം: ആത്മീയ ചിന്ത, മാതൃ ഗുണം, ദൈവാധീനം ഉണ്ടാകും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.


പൂരാടം: കുടുംബത്തിന്റെ ചുമതലകൾ ഉത്തര വാദിത്തത്തോടെ ചെയ്‌തു തീർക്കും, യാത്ര ആവശ്യം.


ഉത്രാടം: വിവധ വിഷയങ്ങളിൽ താല്‌പര്യം തോന്നും, പുതിയ ഗൃഹോപരണങ്ങൾ വാങ്ങിക്കും.


തിരുവോണം: ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, സുഹൃത്തുക്കൾ സഹായിക്കും.


അവിട്ടം: കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം, ലഹരികളിൽ നിന്നൊഴിഞ്ഞു നിൽക്കുക.


ചതയം: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്.


പൂരുരുട്ടാതി: മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ സാധിക്കും, മത്സര പരീക്ഷകളിൽ വിജയം.


ഉത്തൃട്ടാതി: സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ, പൊതുരംഗത്ത് നേട്ടം, പൂർവിക സ്വത്ത് ലഭിക്കും, സ്വാർത്ഥത ഒഴിവാക്കുക, ധനലാഭം.


രേവതി: കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, വീട് മാറി നിൽക്കേണ്ടി വരും.

റാംസാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail