alex-carey

മെല്‍ബണ്‍: ലൈംഗികാരോപണെത്തുടർന്ന് ക്യാപ്ടൻസിയിൽ നിന്ന് മാറിയ ടിം പെയ്നെ ഒഴിവാക്കി ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്കുള്ള 15 അംഗ ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പറായ പെയ്‌നിന് പകരം അലെക്‌സ് കാരി ടീമിലിടം നേടി. ഈ മാസം എട്ടിനാണ് ആഷസ് ആരംഭിക്കുന്നത്.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചത്. ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് ഓസീസിന്റെ നായകൻ. മുൻ നായകൻ സ്റ്റീവ് സ്മിത്ത് സഹനായകനാണ്. പെയ്‌നിന് പകരം ടീമിലിടം നേടിയ കാരി 2018 മുതൽ ഓസീസിനുവേണ്ടി കളിക്കുന്ന താരമാണ്. 45 ഏകദിനങ്ങളിലും 38 ട്വന്റി 20 മത്സരങ്ങളിലും കാരി ആസ്‌ട്രേലിയൻ കുപ്പായമണിഞ്ഞിട്ടുണ്ട്.

ആസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് ( ക്യാപ്ടൻ), സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്ടൻ), അലെക്‌സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹെയ്‌സൽവുഡ്, മാർക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖ്വാജ, മാർനസ് ലബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ നെസെർ, ജൈൽ റിച്ചാർഡ്‌സൺ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്‌സൺ, ഡേവിഡ് വാർണർ