ആലപ്പുഴ: ഓഖി ദുരന്തം വിതച്ച് നാല് വർഷത്തിന് ശേഷവും അർഹരായവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ഫണ്ട് ദുരുപയോഗത്തിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ന്യൂനപക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡന്റ് അഡ്വ.ജോസഫ് റോണി ജോസ് കേന്ദ്ര ഫിഷറീസ് മന്ത്രിക്ക് പരാതി നൽകി. കേന്ദ്ര സർക്കാർ നൽകിയ സഹായധനവും അർഹരായവർക്ക് ലഭിച്ചില്ലെന്നും പരാതിയിൽ ബോധിപ്പിക്കുന്നു.