
ബാലി:ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ബാഡ്മിന്റണിൽ ഇന്ത്യൻ വനിതാ താരം പി.വി സിന്ധു സെമിയിലെത്തി. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ജർമ്മൻ താരം യാവോണെ ലിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. 31 മിനിട്ട് നീണ്ട മത്സരത്തിൽ 21-10,21-13 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സിന്ധു ഡെന്മാർക്കിനെ ലെയ്ൻ ക്രിസ്റ്റഫേഴ്സനെ തോൽപ്പിച്ചിരുന്നു.
അതേസമയം പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ ശ്രീകാന്തിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ തായ്‌ലൻഡിന്റെ കുൻലാവുട്ട് വിറ്റിഡ്‌സാണാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്.
സ്‌കോർ: 21-18, 21-7.