bramha-mishra

മുംബയ്: മിർസാപൂർ എന്ന ജനപ്രിയ പരമ്പരയിലെ ലളിതിനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ

നടന്‍ ബ്രഹ്മ മിശ്രയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മുംബയിൽ വെര്‍സോവയിലെ ഫ്ളാറ്റിലാണ് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പൊലീസ്.

ഫ്ളാറ്റിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അവരെത്തിയ പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. ടോയ്‌ലറ്റിന്റെ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമാേർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു. മിർസാപൂർ കൂടാതെ ദംഗൽ, മഞ്ജി - ദി മൗണ്ടൻ മാൻ, ബദ്രിനാഥ് കി ദുൽഹനിയ, ഹവായിസാദ, ഹലോ ചാർലി തുടങ്ങിയ പരമ്പരകളിലും ബ്രഹ്മ മിശ്ര ഭാഗമായിരുന്നു. അക്ഷയ് കുമാറിന്റെ 'കേസരി' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്