case

കൊ​ട്ടാ​ര​ക്ക​ര​:​ ​നെ​ടു​വ​ത്തൂ​രി​ൽ​ ​വീ​ടി​നോ​ടു​ചേ​ർ​ന്ന​ ​ക​ട​യി​ൽ​ ​ഡ്രൈ​ ​ഡേ​യി​ൽ​ ​മ​ദ്യ​വി​ല്പ​ന​ ​ന​ട​ത്തി​യ​ ​വീ​ട്ട​മ്മ​യ്ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​ഇ​വി​ടെ​ ​നി​ന്ന് ​നാ​ല​ര​ ​ലി​റ്റ​ർ​ ​വി​ദേ​ശ​ ​മ​ദ്യം​ ​പി​ടി​കൂ​ടി.​ ​നെ​ടു​വ​ത്തൂ​ർ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സി​ന് ​സ​മീ​പം​ ​രാ​ഘ​വ​ ​മ​ന്ദി​ര​ത്തി​ൽ​ ​(​കൊ​ച്ചു​വി​ള​)​ ​വി​ജ​യ​മ്മ​യു​ടെ​ ​(57​)​ ​ക​ട​യി​ൽ​ ​നി​ന്നാ​ണ് ​മ​ദ്യം​ ​പി​ടി​കൂ​ടി​യ​ത്.​ ​ബി​വ​റേ​ജ​സ് ​ഔ​ട്ട് ​ലെ​റ്റി​ൽ​ ​നി​ന്നും​ ​മ​ദ്യം​ ​വാ​ങ്ങി​ ​ചി​ല്ല​റ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​താ​യു​ള്ള​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​കൊ​ട്ടാ​ര​ക്ക​ര​ ​എ​ക്സൈ​സ് ​റെ​യ്ഞ്ച് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഗി​രീ​ഷ്,​ ​പ്ര​സാ​ദ്,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ബാ​ബു,​ ​രാ​കേ​ഷ്,​ ​അ​ർ​ച്ച​ന​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​റെ​യ്ഡ്.