
കൊച്ചി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഒട്ടനവധി സവിശേഷതകളുള്ള പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. സാമ്പത്തിക ആസൂത്രണവും നിക്ഷേപസംവിധാനങ്ങളും ആയാസരഹിതമായി കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് സഹായമാകുന്ന സൗകര്യങ്ങളാണ് മഹിള മിത്ര പ്ലസ് എന്ന ഈ അക്കൗണ്ടിലുള്ളത്.
ഭവനവായ്പകൾക്ക് മുൻഗണനാ പലിശ നിരക്ക്, ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതും സൗജന്യവുമായ ഇൻഷ്വറൻസ് പരിരക്ഷ, ഭവന വായ്പകളിൽ പ്രൊസസിംഗ് ഫീ ഇളവ് തുടങ്ങി നിരവധി സവിശേഷതകൾ പുതിയ അക്കൗണ്ടിൽ ലഭ്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ രണ്ട് സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.