kk

തിരുവല്ല: സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തുകളേറ്റെന്നും ഇതില്‍ ആഴത്തിലുള്ള രണ്ട് കുത്തുകളാണ് മരണത്തിന് പ്രധാന കാരണമെന്നും പറയുന്നു.

സന്ദീപ് താമസിക്കുന്ന പ്രദേശം നേരത്തെ ബി.ജെ.പി- ആര്‍.എസ്.എസ് സ്വാധീന മേഖലയായിരുന്നു. എന്നാല്‍ സന്ദീപിന്റെ നേതൃത്വത്തിൽ പാര്‍ട്ടി അവിടെ ശക്തിപ്പെട്ടു. .കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയില്‍ ആര്‍.എസ്.എസ് -സി.പി. എം സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു എന്ന സൂചനയുണ്ട്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരണം സ്ഥിരീകരിച്ചു. ചാത്തങ്കരിയിലെ വഴിയില്‍ കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ അക്രമി സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.