aneesh-upasana

മോഹൻലാലിന്റെ കടുത്ത ആരാധകനാണ് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. താരത്തിന്റെ ചിത്രങ്ങൾ അനീഷ് പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുമുണ്ട്.

ഇപ്പോഴിതാ തനിക്ക് നേരെ ഉയർന്ന വിമർശനത്തിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് അനീഷ്. മോഹൻലാലിനെ മാത്രം വച്ച് ഫോട്ടോസെടുത്ത് റീച്ച് കൂട്ടാതെ മറ്റു താരങ്ങളെ വച്ച് ഫോട്ടോസെടുത്ത് സ്‌കിൽ തെളിയിക്ക് എന്നായിരുന്നു സജിത്ത് പ്രസാദ് എന്നയാളിന്റെ കമന്റ്. അതിനാണ് ഉഗ്രൻ മറുപടിയുമായി അനീഷെത്തിയത്.

' ഞാനൊരു മികച്ച ഫോട്ടോഗ്രാഫറൊന്നുമല്ല.. പക്ഷേ ഞാനൊരു മികച്ച ലാൽ സാർ ഫാനാണ്. NB :എന്റെ ഫോട്ടോഗ്രാഫി സ്‌കിൽ തെളിയിച്ചത് ലാൽ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ബ്രോ..പിന്നെ റീച്ച് ..അതുണ്ടാവും ..കാരണം ഫ്രെമിൽ ലാൽ സാർ ആണ് ..അല്ലാതെ പ്രസാദേട്ടൻ അല്ല... " ഇങ്ങനെയായിരുന്നു അനീഷിന്റെ മറുപടി.

സജിത്ത് പ്രസാദിന്റെ കമന്റിന്റെ സ്ക്രീൻ ഷോട്ടും പങ്കുവച്ചാണ് അനീഷ് മറുപടി കുറിച്ചത്. നിരവധി പേർ അനീഷിന് പിന്തുണയുമായി എത്തി. മാറ്റിനി, സെക്കൻഡ്സ് എന്നീ സിനിമകളുടെ സംവിധായകനാണ് അനീഷ് ഉപാസനയാണ്.