കോവളം : എസ്.എൻ.ഡി.പി യോഗം സാരഥ്യത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യോഗം കോവളം യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ പൊതുസമ്മേളനം ചേരും. ചേർത്തലയിൽ നടക്കുന്ന സംസ്ഥാന തല ആഘോഷ പരിപാടികളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാവും. വാഴമുട്ടത്തെ കോവളം യൂണിയൻ മന്ദിരത്തിൽ ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ സ്വാഗതവും,വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്.സുശീലൻ നന്ദിയും ആശംസിക്കും. യൂണിയൻ ഡയറക്ടർ ബോർഡംഗങ്ങളായ കരുംകുളം പ്രസാദ്,വിശ്വനാഥൻ,കൗൺസിലർമാരായ പുന്നമൂട് സുധാകരൻ,സനിൽ,ശ്രീകുമാർ, തുളസീധരൻ,പ്രദീപ്,മണ്ണിൽ മനോഹരൻ, ഡോ. നന്ദകുമാർ,വനിതാസംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാ മധു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് കുമാർ മുല്ലൂർ, സെക്രട്ടറി ദിപു അരുമാനൂർ, വൈസ് പ്രസിഡന്റ് ഷിബു വേങ്ങപ്പൊറ്റ,ട്രഷറർ സുജിത് വാഴമുട്ടം, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ലതിക കുമാർ, വൈസ് ചെയർപേഴ്സൺ സിന്ധു സുശീലൻ, കൺവീനർ വിനിത സുരേന്ദ്രൻ,സൈബർ സേന ജില്ലാ കമ്മിറ്റി അംഗം, മനോജ്, യൂണിയൻ ചെയർമാൻ അരുമാനൂർ സജീവ്,കൺവീനർ വരുൺ തുടങ്ങിയവർ സംബന്ധിക്കും.