
വിമാനയാത്രയ്ക്കിടെയുള്ള യുവതിയുടെ പ്രവർത്തിയിൽ ഞെട്ടി സഹയാത്രക്കാരും ജീവനക്കാരും. വിമാനയാത്രയ്ക്കിടെ യുവതി തന്റെ വളർത്തുപ്പൂച്ചയ്ക്ക് മുലപ്പാൽ കൊടുത്തതാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ന്യൂയോർക്കിലെ സിറാകൂസിൽ നിന്നും ജോർജിയയിലെ അറ്റലാൻറ്റയിലേയ്ക്കുള്ള ഡൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനത്തിലെ ജീവനക്കാരി ആശയവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ കൺട്രോൾ റൂമിലേക്കയച്ച സന്ദേശം പ്രചരിച്ചതോടെയാണ് സംഭവം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. 13എ സീറ്റിലെ യാത്രക്കാരി ഒരു പൂച്ചയ്ക്ക് മുലപ്പാൽ കൊടുക്കുന്നുവെന്നും വിലക്കിയിട്ടും പാലുകൊടുക്കുന്നത് തുടരുകയാണെന്നുമുള്ള സന്ദേശമാണ് ചർച്ചയാകുന്നത്. വിമാനം നിലത്തിറങ്ങുബോൾ എയർലൈൻസിന്റെ 'റെഡ് കോട്ട്' സംഘം സ്ഥിതിഗതികൾ പരിശോധിക്കണമെന്നും ജീവനക്കാരി അഭ്യർത്ഥിച്ചു. ഡൽറ്റ എയർലൈൻസിന്റെ ഉപഭോക്ത സേവന വിദഗ്ദ്ധരാണ് 'റെഡ് കോട്ട്' സംഘം.
I saw this on Reddit today. It’s an a ACARS in-flight message from the cockpit to the ground.
— Rick Wilson (@TheRickWilson) November 24, 2021
Also, civilization had a good run. pic.twitter.com/AjQhIaE80H
വിമാന ജീവനക്കാരിയായ എയിൻസ്ലി എലിസബത്ത് വിമാനത്തിലുണ്ടായ തന്റെ അനുഭവം ടിക് ടോക്ക് വീഡിയോയിൽ പങ്കുവച്ചതും ശ്രദ്ധനേടിയിരുന്നു. രോമമില്ലാത്ത പൂച്ചയെ തുണികൊണ്ട് പൊതിഞ്ഞുവച്ചിരുന്നതിനാൽ കുഞ്ഞാണെന്നാണ് ഏവരും കരുതിയതെന്ന് എയിൻസ്ലി പങ്കുവയ്ക്കുന്നു. പെട്ടെന്ന് യുവതി പൂച്ചയ്ക്ക് പാലുകൊടുക്കാൻ ആരംഭിച്ചു. അവർ പൂച്ചയെ തിരികെ കൂടയിൽ വയ്ക്കാൻ തയ്യാറായിരുന്നില്ല. പൂച്ച ജീവനുവേണ്ടി അലറിക്കരയുകയായിരുന്നെന്നും എയിൻസ്ലി വീഡിയോയിൽ പറയുന്നു. സുരക്ഷാജീവനക്കാരെത്തി ഇവരോട് പാലുകൊടുക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടുവെന്നും എയിൻസ്ലി കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ചുള്ള മറ്റ് ചില ട്വീറ്റുകളും വൈറലായിരുന്നു.
So I now have the story from a very creditable, first hand source. I am going to post the details, but need to warn you... the situation on that flight was very strange. Thread coming soon https://t.co/Ht8C8OWvI6
— Eric (@GoldboxATL) November 30, 2021