
അജയ് വാസുദേവിന്റെ പകലും പാതിരാവും വാഗമണ്ണിൽ
രജീഷാ വിജയൻ ഇതാദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. രാജാധിരാജ, മാസ്റ്റർ പീസ്, ഷൈലോക്ക് തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങൾ ഒരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ത്രില്ലറായ പകലും പാതിരാവും എന്ന ചിത്രത്തിലാണ് രജീഷയും കുഞ്ചാക്കോ ബോബനും നായികാനായകന്മാരാകുന്നത്. ശ്രീഗോകുലം മൂവീസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വാഗമണ്ണിൽ തുടങ്ങി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ.യു. മോഹൻ, ദിവ്യദർശൻ, സീത, അമൽ നാസർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നിഷാദ് കോയയുടേതാണ് രചന. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്: റിയാസ് ബദർ, കലാസംവിധാനം: ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം ഡിസൈൻ : ഐഷാ ഷഫീർ സേട്ട്, മേയ്ക്കപ്പ്: ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ഉനൈസ്. എസ്, സഹസംവിധാനം: അഭിജിത്ത്.പി.ആർ, ഷഫിൻ സുൾഫിക്കർ, സതീഷ് മോഹൻ, ഹുസൈൻ.