
ബോളിവുഡ് നടി മലൈക അറോറയും നടൻ അർജുൻ കപൂറും വേർപിരിയുന്നതായിറിപ്പോർട്ടുകൾ. പൊതുവെ ക്രിസ്മസും പുതുവത്സരവും ഒക്കെ ഒന്നിച്ച്ആഘോഷിക്കുന്നവരാണ് മലൈകയും അർജുനും. ഇത്തവണ ഇരുവരും ആഘോഷങ്ങളിൽപങ്കെടുക്കില്ലെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.ഇതോടെയാണ് ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിലല്ലെന്നും വേർപിരിയാനുള്ളതീരുമാനത്തിൽ ആണെന്നുമുള്ള റിപ്പോർട്ടുകൾ എത്തിയത്. എന്നാൽ ഈറിപ്പോർട്ടുകൾ ശരിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അർജുൻ.ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചത്.
മലൈകയ്ക്ക് ഒപ്പമുള്ള വെക്കേഷൻ ചിത്രങ്ങളാണ് അർജുൻപങ്കുവച്ചിരിക്കുന്നത്. സ്ഥിരമായി പൊതുവേദികളിൽ ഒന്നിച്ച്പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ആയിരുന്നു ഇരുവരും അർജുനും മലൈകയുംപ്രണയത്തിലാണെന്നുള്ള പ്രചാരണങ്ങൾ ശക്തമായത്.2022ൽ ഇരുവരും വിവാഹിതരായേക്കുമെന്നുള്ള വിവരങ്ങളുംപുറത്തുവന്നിരുന്നു. ഇരുവരുടെയും പ്രായ വ്യത്യാസം പലപ്പോഴുംചർച്ചയാകാറുണ്ട്. മലൈകയ്ക്ക് പ്രായം കൂടുതലാണ് എന്നത് ആയിരുന്നു പ്രധാനവിമർശനം.
12 വയസിന്റെ പ്രായ വ്യത്യാസമുണ്ട് മലൈകയും അർജുനും തമ്മിൽ.സൽമാന്റെ ഖാന്റെ സഹോദരനായ അർബാസ് ഖാനിൽ നിന്നും വിവാഹമോചനം നേടിയതിന് ശേഷമായാണ് മലൈകയുടെ ജീവിതത്തിലേക്ക് അർജുൻ എത്തുന്നത്.