
എര്‍ടെല്‍, ജിയോ, വി എന്നീ മൊബൈൽ കമ്പനികൾ അവരുടെ പ്രീപെയ്ഡ് റീചാര്‍ജ് താരിഫ് അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. പലരും കാര്യമായ വർദ്ധനയാണ് നടത്തിയത്. ചാർജ് വർദ്ധിപ്പിച്ചെങ്കിലും ഇതിനൊപ്പം ആശ്വസിക്കാനുള്ള നിരവധി കാര്യങ്ങൾ മൊബൈൽ കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. അവയെക്കുറിച്ച് അല്പം കാര്യങ്ങൾ അറിയാം.
എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍
155 രൂപ മുതല്‍ ആരംഭിക്കുന്ന എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും എയര്‍ടെല്‍ അതിന്റെ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ആനുകൂല്യം നല്‍കുമ്പോള്‍, ഇപ്പോള്‍ 599 രൂപയ്ക്കും 699 രൂപയ്ക്കും ഉള്ള പ്ലാനുകള്‍ക്കൊപ്പം എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് ആനുകൂല്യങ്ങളും നല്‍കുന്നു. ഈ രണ്ട് പ്ലാനുകൾക്കും 3 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് കോൾ സൗകര്യവും ഉണ്ട്. ഒപ്പം പ്രതിദിനം 100 എസ്എംഎസും.
599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണെങ്കിൽ ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആനുകൂല്യത്തിന് സബ് സ്ക്രിപ്ഷന്‍ ലഭിക്കും. 699 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഉപയാേഗിക്കുന്നവർക്ക് ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കും. 56 ദിവസത്തെ കാലാവധിയുള്ള അംഗത്വത്തിലേക്കാണ് പ്രവേശനം നല്‍കുന്നത്.
ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍
ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആനുകൂല്യം മൂന്ന് പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം നല്‍കുമെന്ന് ജിയോയും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ 601 രൂപ പ്രീപെയ്ഡ് പ്ലാനില്‍ മാത്രമാണ് ഈ സ്ട്രീമിംഗ് ആനുകൂല്യം ലഭിക്കുന്നത്. പ്രീപെയ്ഡ് പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകൾക്കൊപ്പം ദിവസം 100 എസ്എംഎസുകളും 3 ജിബി പ്രതിദിന ഡാറ്റയും വാഗ്ദ്ധാനം ചെയ്യുന്നു. 6ജിബി അധിക ഡാറ്റയും ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്കുള്ള ഒരു വര്‍ഷത്തെ ആക്സസും ഇതിൽ ലഭിക്കും. .
വി പ്രീപെയ്ഡ് പ്ലാനുകള്‍
വോഡഫോണ്‍ ഐഡിയ അതിന്റെ എല്ലാ പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം വി സിനിമകള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അതുപോലെ 501 , 601 , 701 , 901 രൂപ വിലയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ ആനുകൂല്യം ലഭിക്കും. 501 രൂപ, 70 രൂപ, 901 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ 100 എസ്എംഎസുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങള്‍ നല്‍കുന്ന 3 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളാണ്. 601 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 56 ദിവസത്തേക്ക് 75 ജിബി ഡാറ്റ നല്‍കുന്നു.
ഇപ്പോൾ മനസിലായില്ലേ, ആശ്വസിക്കാൻ ചെറുതല്ലാത്ത കാര്യങ്ങളാണ് ഉള്ളതെന്ന്.