a


കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ ആന്ധ്രാപ്രദേശിന് സഹായവുമായിചിരഞ്ജീവിയും രാം ചരണും രംഗത്ത്. ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന നൽകി.വെളളപ്പൊക്കത്തെ തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ആന്ധപ്രദേശി്ൽ ഉണ്ടായത്. ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിരുന്നു.നേരത്തെ ജൂനിയർ എൻടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.