aa

2022 ലെഗോൾഡൻഗ്ലോബ് അവാർഡിനായി ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി സൂര്യ നായകനായ ജയ് ഭീം തെരഞ്ഞെടുക്കപ്പെട്ടു. ആമസോൺ പ്രൈമിലുടെ റിലീസ് ചെയ്ത ലീഗൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ജയ് ഭീം യഥാർത്ഥ ജീവിതത്തിന്റെ നീറുന്നനേർകാഴ്ചയാണ്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം എന്ന വിഭാഗത്തിലായിരിക്കും മത്സരിക്കുക.

സൂര്യയ്‌ക്കൊപ്പം പ്രധാനവേഷങ്ങളിൽ മലയാളത്തിൽ നിന്ന് ലിജോമോളും രജീഷ വിജയനും ജയ് ഭീമിൽ ഭാഗമായിരുന്നു. ഓസ്‌കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ്‌ഗോൾഡൻഗ്ലോബ്. ചലച്ചിത്രടെലിവിഷൻ രംഗത്തെ മികച്ചനേട്ടങ്ങളെ അംഗീകരിക്കുന്നതിനായിഹോളിവുഡ്‌ഫോറിൻ പ്രസ് അസോസിയേഷൻ നൽകി വരുന്ന പുരസ്‌കാരമാണ്‌ഗോൾഡൻ ഗ്ലോബ് അവാർഡ്.

തമിഴിന് പുറമെ ഹിന്ദി , മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലും ജയ് ഭീം ശ്രദ്ധനേടി.സുര്യയുടെ സിനിമാ ജീവിതത്തിലെ 39ാം സിനിമയായ ജയ് ഭീം 2 മണിക്കൂറും 44 മിനിറ്റുമാണ് ദൈർഘ്യം. 1993ൽ ഇരുളർ എന്നഗോത്രക്കാരായ വ്യക്തികളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളും, ചന്ദ്രുവെന്ന വക്കീൽ ഇവർക്കായി നടത്തിയ നിയമപോരാട്ടവുമാണ് ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.മനുഷ്യാവകാശങ്ങൾക്ക്‌വേണ്ടിയുള്ളകേസുകൾ ഫീസില്ലാതെ വാദിക്കുന്ന സമർത്ഥനായ ചന്ദ്രുവായി എത്തിയത് ചിത്രത്തിന്റെ നിർമാതാവുകൂടിയായ സൂര്യയാണ്. പ്രകാശ് രാജ്,ജോസ്, കെ മണികണ്ഠൻ, റാവു രമേഷ് തുടങ്ങിയവരും ചിത്രത്തിൽ മറ്റു താരങ്ങളായി എത്തുന്നുണ്ട്.