
ആര്യ നായകനായ സർപ്പട്ട പരമ്പരയുടെ ഗംഭീര വിജയത്തിന് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിൽ നായകനായി ചിയാൻ വിക്രം എത്തുന്നു. ചിയാൻ 61 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ജ്ഞാനവേൽ രാജയാണ് നിർമിക്കുന്നത്. വിക്രമും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം മാസ് ആക്ഷൻ ചിത്രമായിരിക്കമോയെന്ന പ്രതീക്ഷയിലാണ് ആരാധകർ. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന 23ാമത്തെ ചിത്രം കൂടിയാണിത്.കാളിദാസ് ജയറാം, അശോക് സെൽവൻ, ദുഷറ വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന നച്ചത്തിരം നഗർഗിരത്ത് എന്ന പാ രഞ്ജിത്ത് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മഹാനാണ് വിക്രമിന്റെ റിലീസ് ക്രെഡിറ്റിലുള്ള ചിത്രം. 2022 ജനുവരിയിൽ ആമസോണിൽ ചിത്രം റിലീസ് ചെയ്യും.