aa

ടൊവിനോ തോമസിനെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രമാക്കി ജീൻ പോൾ ലാൽ ഒരുക്കുന്ന നടികർ തിലകത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ഡ്രൈവിംഗ് ലൈസൻസ്, സുനാമി എന്നീ ചിത്രങ്ങൾക്ക് ശേഷം ജീൻ പോൾ ഒരുക്കുന്ന ചിത്രമാണ് ഇത്. അടുത്ത വർഷം ചിത്രം റിലീസിനെത്തും. സുവിൻ സോമശേഖരൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആൽബിയാണ്. സംഗീത സംവിധാനം യക്‌സൻ നേഹ നിർവഹിക്കും.


ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയാണ് ടൊവിനോയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഡിസംബർ 24 ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസിനെത്തും. തല്ലുമാല, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടേതായി അണിയയിൽ ഒരുങ്ങുന്ന ചിത്രം. മംമ്ത മോഹൻ ദാസ് നായികയായ ലാൽ ജോസ് ചിത്രം മ്യാവൂ, മഞ്ജു വാര്യർക്കൊപ്പമുള്ള വെള്ളരിക്കാപ്പട്ടണം എന്നിവയാണ് സൗബിൻ ഷാഹിറിന്റെ പുതിയ ചിത്രങ്ങൾ.