qq

നീണ്ട ഇടവേളയ്ക്ക് ശേഷം നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന പള്ളിമണി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റീലിസ് ചെയ്തു. സൈക്കോ ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായ പള്ളിമണി അനിൽ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത്. അനിയൻ ചിത്രശ്രാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കുഞ്ഞിക്കൂനൻ, നരിമാൻ, കൺമഷി, ബാലേട്ടൻ തുടങ്ങിയ സിനിമകളിൽ നിത്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നടി ഭാഗമായിട്ടുണ്ട്.