kodi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും ചികിത്സ പൂർത്തിയാക്കി കോടിയേരി ഏറെക്കുറെ പാർട്ടിക്കാര്യങ്ങളിൽ സജീവമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം തന്നെയാണ് സംഘടനാകാര്യങ്ങളിലും മുന്നണിയോഗത്തിലും നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ആക്ടിംഗ് സെക്രട്ടറിയായി വിജയരാഘവൻ തുടർന്നെങ്കിലും ചികിത്സയ്ക്ക് ശേഷം എ.കെ.ജി സെന്ററിലേക്ക് വരാൻ തുടങ്ങിയതു മുതൽ സെക്രട്ടറിയുടെ മുറിയിൽ കോടിയേരി തന്നെയാണ് ഇരുന്നത്.

ബിനീഷിന്റെ ജയിൽ മോചനത്തിന് ശേഷം കോടിയേരിയുടെ മടങ്ങിവരവിനെ ചൊല്ലി അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ സ്ഥിരം സെക്രട്ടറി എത്തിയാൽ മതിയെന്ന് പാർട്ടി നിശ്ചയിക്കുകയായിരുന്നു.