
അമൃത്സർ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയ കർഷകരെ ഖാലിസ്താൻ ഭീകരരെന്ന് വശേഷിപ്പിച്ച് ട്വീറ്റ് ചെയ്തതിൽ പ്രതഷേധിച്ച് കങ്കണ റണൗട്ടിന്റെ കാർ തടഞ്ഞ് കർഷകർ. കർഷകരോട് കങ്കണ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതഷേധം. വിമാനം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഹിമാചലിൽ നിന്ന് കാറിൽ വരവെ, പഞ്ചാബിലെ കിരാത്പൂർ സാഹിബിൽ വച്ചാണ് സംഭവം.
കർഷകർ പതാകകൾ വീശിയും മുദ്രാവാക്യം വിളിച്ചും കാർ തടയുകയായിരുന്നു. കങ്കണയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിവരം പങ്കുവച്ചത്.
'ഇവിടെ ഒരു ജനക്കൂട്ടം എന്നെ വളഞ്ഞിരിക്കുന്നു. അവർ എന്നെ അധക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ആൾക്കൂട്ടം പൊതുസ്ഥലത്ത് തല്ലിക്കൊല്ലും. എനിക്ക് സുരക്ഷ ഇല്ലായിരുന്നെങ്കിൽ എന്തും സംഭവിക്കുമായിരുന്നു. പൊലീസ് ഇടപെട്ടിട്ടും ആൾക്കൂട്ടം പിരിഞ്ഞുപോയില്ല. ലജ്ജാവഹം' കങ്കണ പറഞ്ഞു. പഞ്ചാബ് പൊലീസും സി.ആർ.പി.എഫും എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും വിശദവിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്നും കർഷക നേതാവ് രാകേഷ് ടികായത് പ്രതികരിച്ചു