
തന്റെ പുതിയ തമിഴ്‌ചിത്രത്തിലെ വിശേഷങ്ങൾ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവച്ച് നടി റിമാ കല്ലിങ്കൽ. പൊലീസ് യൂണിഫോമിലുളള തന്റെ ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. പ്രശസ്‌ത കോറിയോഗ്രാഫർ സ്‌റ്റണ്ട് സിൽവ സംവിധാനം ചെയ്‌ത 'ചിത്തിരൈ സെവ്വാനം' എന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷമാണ് റിമയ്‌ക്ക്.
'സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ്' റിമയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഡോൺ പാലത്തറ സംവിധാനം ചെയ്‌ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലുണ്ടാക്കിയത്.ആശാ നായർ എന്ന പൊലീസ് ഉദ്യോഗസ്ഥയെയാണ് റിമ ചിത്തിരൈ സെവ്വാനത്തിൽ അവതരിപ്പിക്കുന്നത്. സമുദ്രക്കനി, പുതുമുഖവും നടി സായ് പല്ലവിയുടെ സഹോദരിയുമായ പൂജ കണ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായ 'ഭീമന്റെ വഴി' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളാണ് നടി. നടൻ ചെമ്പൻ വിനോദ് ജോസ്, ആഷിഖ് അബു എന്നിവരാണ് മറ്റ് നിർമ്മാതാക്കൾ.