lays

ന്യൂഡൽഹി: പെപ്‌സികോയുടെ വൻ സ്വീകാര്യതയുള്ള ചിപ്‌സ് ബ്രാൻഡ് ലെയ്‌സ് നിർമ്മിക്കാനുള്ള ഉരുളക്കിഴങ്ങിന്റെ പേറ്റന്റ് റദ്ദാക്കി ഇന്ത്യ. എഫ്.സി5 ഇനം കിഴങ്ങിന്റെ പേറ്റന്റാണ് പ്രൊട്ടക്‌ഷൻ ഒഫ് പ്ളാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി റദ്ദാക്കിയത്.

എഫ്.സി5 ഇനം കിഴങ്ങ് കൃഷി ചെയ്തിരുന്ന ഗുജറാത്തിലെ കർഷകർക്കെതിരെ 2019ൽ പെപ്‌സികോ കേസ് നൽകിയിരുന്നു. എന്നാൽ, കാർഷികോത്പന്നങ്ങളുടെ പേറ്റന്റ് ഇന്ത്യൻ നിയമത്തിന് കീഴിൽ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, കർഷകരുടെ അവകാശങ്ങൾക്കായി പോരാടുന്ന കവിതാ കുരുംഗതി എന്നയാൾ പ്രൊട്ടക്‌ഷൻ ഒഫ് പ്ളാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് അതോറിറ്റിയെ സമീപിച്ചു. കവിതയുടെ വാക്കുകൾ ശരിവച്ചാണ് അതോറിറ്റി പേറ്റന്റ് റദ്ദാക്കിയത്.

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പെപ്‌സികോ വ്യക്തമാക്കിയിട്ടുണ്ട്. 1989ലാണ് എഫ്.സി5 കൃഷി ചെയ്യാൻ പെപ്‌സികോ ഒരുവിഭാഗം കർഷകരെ സമീപിച്ചത്. കമ്പനിക്കുവേണ്ടി കിഴങ്ങുകൾ കൃഷി ചെയ്യാനായിരുന്നു ഇത്.