ഒരു ഫുൾ ബോട്ടിൽ മദ്യം ഒരു തുള്ളി വെള്ളം തൊടാതെ ഒറ്റ വലിക്ക് കുടിക്കാൻ കഴിയുമോ, എന്നാൽ തെലുങ്കിലെ ഒരുസൂപ്പർതാരത്തിന് കഴിയുമെന്നാണ് നടൻ നന്ദു പറയുന്നത്. നടൻ ബാലകൃഷ്‌ണയ്‌ക്കൊപ്പമുള്ള രസകരമായ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഈ കഥയും തുറന്നു പറഞ്ഞത്.
'ഗർദിഷ് "സിനിമയുടെ പാർട്ടിയ്ക്കിടയിലെ സംഭവമാണ്. അർദ്ധരാത്രി ഒറ്റ ബോട്ടിൽ മദ്യം ആർക്കും കൊടുക്കാതെ ഒറ്റവലിക്ക് അകത്താക്കിയ കക്ഷിയാണ്. ഒടുവിൽ മദ്യപിച്ച് ബോധം പോയി ആരൊക്കെയോ ചേർന്നാണ് അദ്ദേഹത്തെ റൂമിലെത്തിക്കുന്നത്. രാവിലെ എഴുന്നേറ്റ് റൂം തുറന്നു നോക്കുമ്പോൾ തൊട്ടുമുന്നിൽ ഷോട്സും ടീഷർട്ടും കാൻവാസ് ഷൂവൊക്കെയായിട്ട് ജോഗിംഗ് കഴിഞ്ഞ് വന്ന് നിൽക്കുന്നു.
അർദ്ധരാത്രി വളരെ വൈകി കിടന്നിട്ടാണ് വെളുപ്പിന് മൂന്നു മണിക്ക് എണീറ്റ് ജുഹു ബീച്ചിൽ നടക്കാൻ പോയതെന്ന് ഓർക്കണം. അസാമാന്യ കരുത്തുള്ള കക്ഷിയാണ്. അദ്ദേഹം വിരൽ ചൂണ്ടിയാൽ ട്രെയിൻ പുറകോട്ട് ഓടുക മാത്രമല്ല ചൊവ്വയും പ്ലൂട്ടോയും വരെ തെറിച്ചുപോകുമെന്നും നന്ദു പറയുന്നു.