
തിരുവനന്തപുരം: ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലപ്പോഴും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്.
ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്, ജനങ്ങളെ പ്രയാസപ്പെടുത്താനല്ല കസേരയിലിരിക്കേണ്ടത്, ചിലർ വാതിൽ തുറക്കുന്നില്ല, ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പോലും ഉഴപ്പി വിടുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയാണെന്ന് അറിയാമല്ലോയെന്നും അദ്ദേഹം ചോദിച്ചു.